ഹോസ്റ്റലുകളിൽ ഭക്ഷണ നിലവാരം പരിശോധിക്കാൻ യുവജന കമ്മീഷൻ നിർദ്ദേശം

കാസറഗോഡ്. സംസ്ഥാനത്ത് വിവിധ ഹോസ്റ്റലുകളിലെ  ഭക്ഷണ- കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിന്മേൽ നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക്‌  സംസ്ഥാന യുവജന കമ്മീഷൻ നിർദ്ദേശം നൽകി. ഇതേ തുടർന്ന് ഹോസ്റ്റലുകളിൽ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ "ഓപ്പറേഷൻ ഫിഷ് '' പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായും, പരിശോധനയ്ക്ക് സ്ക്വാഡുകൾ രൂപീകരിച്ചതായും  ഭക്ഷ്യവകുപ്പ് അറിയിച്ചു. 

കാസർഗോഡ് നടന്ന അദാലത്തിൽ  യുവജന കമ്മീഷൻ അംഗം കെ പി  ഷജീറയാണ് ഇത് അറിയിച്ചത്. ജില്ലയിൽ ഇത് സംബന്ധിച്ച  പരിശോധനകൾ നടന്നുവരികയാണ്. വെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പാക്കാൻ ആറുമാസം കൂടുമ്പോൾ പരിശോധന നടത്തി സർട്ടിഫിക്കറ്റ് സൂക്ഷിക്കാനും ഹോസ്റ്റൽ നടത്തിപ്പുകാരോട് നിർദേശിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.