കാസറഗോഡ് എൻ എ മൂന്നാമങ്കത്തിന് :യുഡി എഫ് ഭരണത്തിലെത്തിയാൽ മന്ത്രിയാകും

കാസറഗോഡ്. കാസറഗോഡ് എൻഎ തന്നെ വീണ്ടും ജനവിധി തേടും. മൂന്നാമങ്കത്തിനിറങ്ങുന്ന എൻ എ നെല്ലിക്കുന്ന് വിജയിക്കുകയും, യുഡി എഫ് കേരളത്തിൽ അധി കാരത്തിലെത്തുകയും ചെയ്താൽ എൻഎയ്ക്ക് മന്ത്രി സ്ഥാനവും ഉറപ്പിക്കാനാകുമെന്ന് ലീഗ് നേതൃത്വം കണക്ക് കൂട്ടുന്നു. 

പാർട്ടിയിലും, മണ്ഡത്തിലും എൻ എ നെല്ലിക്കുന്ന് നേടിയെടുത്ത സ്വീകാര്യതയാണ് വീണ്ടും  സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കാൻ കാരണമായത്. അതെ സമയം മഞ്ചേശ്വരത്ത് എ കെഎം അഷ്‌റഫ്‌ സ്ഥാനാർഥിത്വം ഉറപ്പിച്ചു കഴിഞു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വേണ്ടൂവെന്നാണ് ലീഗ് നേതാക്കൾ നൽകുന്ന സൂചന.