ലവ്​ ജിഹാദ്​ കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചന ​- യോഗി ആദിത്യനാഥ്​കാസര്‍കോട് :  കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ്​ ലവ്​ ജിഹാദെ​ന്ന്​​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ശബരിമല വിഷയം ഇതിന് ഉദാഹരണമാണ്. കേരളത്തില്‍ സര്‍ക്കാര്‍ വിശ്വാസത്തിന് എതിര് നില്‍ക്കുമ്ബോള്‍ ഉത്തര്‍പ്രദേശില്‍ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

യുപിയില്‍ കൊവിഡ് വ്യാപിക്കാതെ തടയാന്‍ സാധിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഉള്ളതിനാലാണ്. കേരളത്തില്‍ കൊവിഡ് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് ലോകം മുഴുവന്‍ കേരള സര്‍ക്കാരിന്റെ പരാജയം കണ്ടു ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേരു മാറ്റി നടത്തി കയ്യടി നേടാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.