ശുചിത്വ ദൗത്യവുമായി ഗവണ്മെന്റ് കോളേജ് എൻ എസ് എസ് വളണ്ടിയേഴ്‌സ്കാസറഗോഡ് :ഗവണ്മെന്റ് കോളേജ് കാസറഗോഡ് എൻ എസ് എസ് യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ നടക്കുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായി കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരവും കോളേജ് പരിസരവും ശുചീകരിച്ചു. അതോടൊപ്പം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ഏഴാം വാർഡ് കൗൺസിലർ വരദരാജ് പരിപാടി ഉദ്ഘടനം ചെയ്ത് സംസാരിച്ചു. കാസറഗോഡ് ബിൽ ഡപ്പ് വുമൺ എംപവർമെന്റ് കമ്മിറ്റി ചെയർപേഴ്സൺ ആയ ശ്രീമതി. സുലേഖ മാഹിൻ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ  സുജാത, ആസിഫ് ഇക്ബാൽ കാക്കശ്ശേരി, എൻ എസ് സെക്രെട്ടറിമാരായ ഉണ്ണിമായ , ആകാശ്, ആദർശ്, ജനിത, അനഘ  എൻ എസ് എസ് മുൻ സെക്രെട്ടറിമാരായ മഞ്ജിമ, ജയേഷ്, എന്നിവരും സംസാരിച്ചുkeyword:kasaragod,nss