മഗളൂരു. കർണാടകയിലെ സ്കൂളുകളിൽ 6, 7, 8 ക്ലാസുകൾ ഫെബ്രുവരി 22 ന് തുടങ്ങും. കേരള അതിർത്തിയോട് ചേർന്ന് ജില്ലകളിലും, ബംഗളൂരു സിറ്റിയിലും എട്ടാംക്ലാസ് മാത്രമേ അന്ന് തുടങ്ങൂ. കേരളത്തിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് അതിർത്തി ജില്ലകളിൽ 6,7 ക്ലാസുകൾ തുടങ്ങുന്നത് തത്കാലം വേണ്ടെന്ന് വെച്ചത്.
കോവിഡ്ന്റെ രണ്ടാം വരവ് ബംഗളൂരുവിൽ കണ്ടെത്തിയതോടെയാണ് അവിടെയും ക്ലാസുകൾ തുടങ്ങുന്നത് നിർത്തിവെച്ചത്. ഒന്ന് മുതൽ 5 വരെ ക്ലാസുകൾ ആരംഭിക്കുന്ന കാര്യം 24.25 തീയതികളിൽ ചേരുന്ന ഉന്നതതല യോഗത്തിൽ തീരുമാനിക്കും.