അതിർത്തി അടച്ചതിന് കർണാടകയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ബംഗളൂരു. കാസർഗോഡ് - ദക്ഷിണകന്നഡ  അതിർത്തി അടച്ച നടപടിയെ രൂക്ഷമായി വിമർശിച്ച്  കർണാടക ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കോടതി കേന്ദ്ര-സംസ്ഥാന  സർക്കാറുകൾക്ക് നോട്ടീസ് അയച്ചു. 

സംസ്ഥാന അതിർത്തികളിലെ വിലക്ക് നീക്കി കൊണ്ടുള്ള കേന്ദ്ര സർക്കാരിൻറെ അൺലോക്ക്  മാനദണ്ഡങ്ങൾ നിലനിൽക്കെ അതിർത്തി അടക്കാൻ ദക്ഷിണ കന്നഡ ജില്ലാ ഭരണ കൂടത്തിന്  എന്താണ് അവകാശമെന്ന് ഹൈക്കോടതി ചോദിച്ചു.സംസ്ഥാന കോൺഗ്രസ്‌ സെക്രട്ടറി സുബ്ബയ്യറൈ സമർപ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് ഹൈക്കോടതി നിരീക്ഷണം.