കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കർണ്ണാടക സർക്കാർ


ബംഗളൂരുവിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക നിയന്ത്രണം ഏർപ്പെടുത്തി.ബംഗളൂരു കെ ടി നഗറിലുള്ള ഒരു നഴ്‌സിംഗ് കോളേജ് കോവിഡ് ക്ലസ്റ്ററായി രൂപപ്പെട്ടതിന് പിന്നാലെയാണ് നടപടി .ഇവിടെയുള്ള വിദ്യാർത്ഥികളിൽ  70 ശതമാനത്തോളം കേരളത്തിൽ നിന്നുള്ളവരാണ്.

കേരളത്തിൽ നിന്ന് വരുന്ന എല്ലാ ആൾക്കാരും ൭൨ മണിക്കൂറിൽ കൂടാത്ത നെഗറ്റീവ് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നാണ് കർണ്ണാടക സർക്കാരിന്റെ നിർദേശം.

കേരളത്തിൽ നിന്ന് വരുന്നവർ ഹോട്ടലുകൾ ,റിസോർട്ടുകൾ ,ഡോർമെറ്ററികൾ ,ഹോസ്റ്റലുകൾ ,ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ തങ്ങുന്നുണ്ടെങ്കിൽ 72  മണിക്കൂറിൽ കവിയാത്ത ആർ ടി പി സി ആർ പരിശോധന ഫലം ഹാജരാക്കേണ്ടിവരും keyword:karnataka-covid-positive