കർണാടക അതിർത്തിയിലെ പരിശോധന: ആദ്യദിനം ആർക്കും കോവിഡില്ല

 മംഗളൂരു. കേരളത്തിൽ നിന്നുള്ള കോവിഡ് വ്യാപനം  തടയാനുള്ള മുൻകരുതൽ എന്ന നിലയിൽ കർണാടക അതിർത്തിയിൽ  ആദ്യദിനം നടത്തിയ പരിശോധനയിൽ ഒരാൾക്ക്പോലും കോവിഡ്  കണ്ടെത്താനായില്ല. തിങ്കളാഴ്ച ആന്റിജൻ പരിശോധന  നടത്തിയവരുടെ ഫലം  വന്നപ്പോഴാണ് ഇതിൽ ആർക്കും കോവിഡ്  ഇല്ലെന്ന് വ്യക്തമായത്.