കാപ്പന്റെ വരവ് :കോൺഗ്രസ്‌ നേതാക്കൾക്കിടയിൽ ഭിന്നസ്വരംതിരുവനന്തപുരം. എൻസി പി വിട്ട് വന്ന കാപ്പൻ വിഭാഗത്തെ യുഡിഎഫ് ഘടകകക്ഷിയാക്കുന്നതിനോട് കെപിസിസിക്ക്‌ എതിർപ്പ്. ഇത് പരസ്യമായി  പ്രസിഡണ്ട്‌ മുല്ലപ്പള്ളി പ്രകടിപ്പിക്കുകയും ചെയ്തു. കാപ്പന് പാലായിൽ മത്സരിക്കാം, യുഡിഎഫ് പിന്തുണ നൽകും. ഘടകകക്ഷി എന്ന നിലപാടിനോട് യോജിപ്പില്ല. മുല്ലപ്പള്ളി കോൺഗ്രസ്‌ നയം വ്യക്തമാക്കുകയും ചെയ്തു. 

അതെ സമയം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും, തിരെഞ്ഞെടുപ്പ് സമിതി അധ്യക്ഷനുമായ ഉമ്മൻ‌ചാണ്ടിയും ഈ വിഷത്തിൽ പ്രതികരിച്ചിട്ടില്ല. കാപ്പന്റെ നീക്കം യുഡിഎഫ് അധികാരത്തിൽ വന്നാൽ ഘടകകക്ഷി എന്നനിലയിൽ ഒരു മന്ത്രിസ്ഥാനം നേടിയെടുക്കാനാണെന്ന് കോൺഗ്രസ്‌ പ്രവർത്തകരും കരുതുന്നുണ്ട്. 3 സീറ്റ്‌ ചോദിക്കുന്നതും ഇതിന് വേണ്ടിയാണെന്നും പറയുന്നു. ഇതിനെ തടയിടുകയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്keyword:kappan-udf-election