എം സി ഖമറുദ്ദീൻ എം എൽഎ ഇന്ന് പുറത്തിറങ്ങിയേക്കും

കാഞ്ഞങ്ങാട്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന എംസി ഖമറുദ്ദീൻ എംഎൽഎ ഇന്ന് പുറത്തിറങ്ങും. ഇനി ജാമ്യം കിട്ടാൻ ബാക്കിയുള്ള ആറെണ്ണത്തിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)ഇന്ന് അനുകൂല വിധി ഉണ്ടായാൽ ഖമറുദ്ദീന് പുറത്തിറങ്ങാം. 

എന്നാൽ ജാമ്യവ്യവസ്ഥ അനുസരിച് കേസുകളുള്ള പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാനാകാത്തതിനാൽ ഖമറുദ്ദീൻ പ്രതിനി ധാനം ചെയ്യുന്ന മഞ്ചേശ്വരം മണ്ഡലത്തിലെവിടെയെങ്കിലുമാകും താമസിക്കുക. 

എം എൽ എ ജയിലിലായിട്ട് ഇന്നേക്ക് 95 ദിവസമായി. അതെ സമയം ആദ്യ കേസിന്റെ കുറ്റപത്രം പോലും പോലീസ്  സമർപ്പിച്ചിട്ടില്ല.