കാസർഗോഡ് : മൊഗ്രാൽപുത്തൂർ പാഞ്ചായത് 14-)o വാർഡ് ഗ്രാമസഭയിൽ പങ്കെടുത്തവർ മടങ്ങി പോയത് കൈനിറയെ സമ്മാനങ്ങളുമായി. ഭാഗ്യശാലികൾക്ക് ലഭിച്ചത് വില പിടിപ്പുള്ള വാച്ചുകളും വീട്ടുപകരണങ്ങളും തുടങ്ങി നല്ല ഉഗ്രൻ സമ്മാനങ്ങൾ .മൊഗ്രാൽ പുത്തൂർ 14-)o വാർഡ് ഗ്രാമസഭയിലെ ജനങ്ങൾ മനം നിറഞ്ഞ് മടങ്ങിയത്. ഗ്രാമസഭകൾ സജീവമാക്കുന്നതിനും ജനങ്ങൾക്ക് കൃത്യമായ അവബോധമുണ്ടാക്കുന്നതിനും വേണ്ടിയാണ് വിത്യസ്തമായ വഴി സ്വീകരിച്ചതെന്ന് SDPI വാർഡ് മെമ്പർ ദീക്ഷിത് കല്ലങ്കൈ പറഞ്ഞു.
തെരുവ് വിളക്കുകളുടെ പ്രശ്നം പരിഹരിക്കാനും രണ്ട് റോഡുകൾ നവീകരിക്കാനും ,കുടിവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിക്കാനും പ്രമേയം ഗ്രാമസഭ പാസാക്കി.
പാഞ്ചായത് പ്രസിഡണ്ട് അഡ്വ സമീറ ഫൈസൽ ,വാർഡ് മെമ്പർ ദീക്ഷിത് കല്ലങ്കൈ ,എച് എസ് സി ഷിനോജ് ,വി ഇ ഒ പ്രമോദ് തൊഴിലുറപ്പ് ഓവർസിയർ ശംസുദ്ധീൻ തുടങ്ങിയവർ സന്നിദ്ധരായി
keyword:kallangai-nagarasabha