"തണൽ ''കളത്തൂർ : വിവാഹ ഫണ്ട് കൈമാറി.


കളത്തൂർ. ജീവകാരുണ്യ മേഖല രംഗത്ത് കഴിഞ്ഞ നാലു വർഷമായി സജീവസാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന കളത്തൂർ മുസ്ലിം യുവജന സംഘത്തിൻറെ വാട്സപ്പ് കൂട്ടായ്മയായ" തണൽ'' സ്വരൂപിച്ച വിവാഹ ധന സഹായ ഫണ്ട് രിഫാഈ  കളത്തൂർ സെക്രട്ടറി നൗഷാദ് കളത്തൂരിന് കൈമാറി. 

കളത്തൂരിലെയും,  തൊട്ടടുത്ത പ്രദേശങ്ങളിലെയും  നിർധനരായ കുടുംബങ്ങളുടെ അത്താണിയായാണ് സംഘടന പ്രവർത്തിച്ചുവരുന്നത്. സംഘടനയ്ക്ക് ഗൾഫ് മേഖലകളിലും  കമ്മിറ്റികളുണ്ട്.വിവാഹ ധനസഹായത്തോടൊപ്പം  തന്നെ രോഗികൾക്കുള്ള ചികിത്സാ സഹായം, ഭക്ഷണ കിറ്റുകൾ തുടങ്ങിയവ നൽകിവരുന്നുണ്ട്.


keyword:kalathur,fund