കാടിയംകുളം കുടിവെള്ള പദ്ധതി പുർത്തിയാക്കാൻ നടപടി സ്വീകരിക്കും. -ബേബി ബാലകൃഷ്ണൻ.മൊഗ്രാൽ. രണ്ടു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന മൊഗ്രാൽ കാടിയംകുളം  കുടിവെള്ള പദ്ധതി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. പദ്ധതിപ്രദേശം  സന്ദർശിച്ചതിനുശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ  കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാലിനാണ് ഈ  ഉറപ്പു നൽകിയത്. 

വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം നേരിടുന്ന മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനും, യൂനാനി ആശുപത്രിക്കും, അംഗന വാടിക്കും പ്രദേശ വാസികൾക്കും ഈ പദ്ധതിയിലൂടെ  കുടിവെള്ളം എത്തിക്കാനാകുമെന്ന്  റിയാസ് മൊഗ്രാൽ ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ  ഇതുവരെയുള്ള  വിവരങ്ങൾ രേഖാമൂലം അറിയിക്കാൻ റിയാസിനോട് ബേബി  ബാലകൃഷ്ണൻ  നിർദ്ദേശിക്കുകയും ചെയ്തു.സന്ദർശന വേളയിൽ നിരവധി ഡിവൈഎഫ്ഐ പ്രവർത്തകരും സംബന്ധിച്ചു.eyword:kaadiyamkulam,water