ന്യൂഡൽഹി. രാജ്യത്തെ ജുഡീഷ്വറി ജീർ ണാവസ്ഥയിലാണെന്നും, കേസുകളുമായി കോടതിയിൽ പോകുന്നവർ ദുഖിക്കുമെന്നും മുൻ ചീഫ് ജസ്റ്റിസും, രാജ്യസഭാംഗവുമായ രഞ്ജൻ ഗോഗോയ്.
കോടതിയിൽ പോയാൽ വിഴുപ്പലക്കാമെന്നല്ലാതെ വിധി ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ ഒരു മാധ്യമ ഗ്രൂപ്പ് സംഘടിപ്പിച്ച ചർച്ചയിലാണ് രാജ്യത്തെ ജുഡീഷ്യറിയുടെ സ്ഥിതിയെ രൂക്ഷമായ ഭാഷയിൽ ഗോഗോയ് വിമർശിച്ചത്.
കോർപ്പറേറ്റുകളാണ് കോടതിയിൽ പോയി ഭാഗ്യം പരീക്ഷിക്കുക, ജയിച്ചാൽ നേട്ടം, ജയിച്ചില്ലെങ്കിലും അവർക്ക് പ്രശ്നമില്ല. പലകാരണങ്ങൾ രാജ്യത്തെ ജുഡീഷ്വറി സംവിധാനം ശരിയായി പ്രവർത്തിക്കുന്നില്ലെന്നും, അത് പരിഹരിക്കേണ്ട ഉത്തരവാദിത്വം ജുഡീഷ്വറിക്ക് തന്നെയാണെന്നും ഗോഗോയ് പറഞ്ഞു.