നിയമന വിവാദം :നിയമസഭാ തിരെഞ്ഞെടുപ്പിനിടെ എൽഡി എഫ്ന് തലവേദന, യുഡിഎഫ് ന് ആയുധം

തിരുവനന്തപുരം. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലികകാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇടതുമുന്നണിക്ക് വലിയ തോതിൽ തലവേദന സൃഷ്ടിക്കുമ്പോൾ, യുഡിഎഫിന് കേരള ഐശ്വര്യ യാത്രയ്ക്ക്  കിട്ടിയ ആയുധമായി ഉപയോഗപെടുത്തുന്നു. 

വിമർശനവും വിവാദവും നീറിപുകയുമ്പോഴും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. സർക്കാർ മേഖലകളിലെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും നിയമ നടപടി സ്വീകരിച്ചു വരികയാണ്. യുവജന സംഘടനകളാകട്ടെ ശക്തമായ പ്രക്ഷോഭത്തിലുമാണ്. 

അതേസമയം നിയമനനീക്കം  വിവാദമായതോടെ ചില വകുപ്പുകളിൽ സ്ഥിരപ്പെടുത്തൽ ശുപാർശ മേലധികാരികൾ മടക്കി അയക്കുകയും ചെയ്തു.