ദുബായ്. ദുബൈ സ്പോർട്സ് കൗൺസിലിന്റെയും. എമിറേറ്റ്സ് ബോഡിബിൽഡിങ് ഫെഡറേഷന്റെയും സംയുക്താഭിമുക്യത്തിൽ ദുബായിൽ സംഘടിപ്പിച്ച ഇൻറർനാഷണൽ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ(ദുബായ് ക്ലാസിക്കൽ മസിൽ ഷോ 2021)കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
യൂ എ ഇ, ഈജിപ്ത്, പാകിസ്ഥാൻ തുടങ്ങി പത്തോളം രാജ്യങ്ങളിൽ നിന്നായി പങ്കെടുത്ത മസിൽ ഷോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടാണ് മൊഗ്രാൽ പുത്തൂരിലെ ഇസ്ഹാഖ് കുന്നിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
4 വർഷങ്ങളായി ദുബായിലെ ജിം സെന്ററിൽ മാനേജർ ആയി ജോലി ചെയ്യുന്നു. മൊഗ്രാൽ പുത്തൂർ കുന്നിലെ അബ്ദുൽ ഖാദറിന്റെയും, റുഖിയയുടേയും മകനാണ്.