മുംബൈ. 9 മാസക്കാലത്തോളം അതിർത്തി തർക്കം രൂക്ഷമായിരുന്നിട്ടും 2020-ൽ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി വീണ്ടും ചൈന തന്നെ.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്ക് പ്രകാരം 2020ൽ ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 7.770കോടി ഡോളറിന്റെ താണ്. ഏകദേശം 5.63ലക്ഷം കോടി രൂപയുടേത്. അതിർത്തി തർക്കം രൂക്ഷമായതിനെ തുടർന്ന് ചൈനയുമായുള്ള ഇടപാടുകൾ കുറച്ചു കൊണ്ട് വരാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതിനിടയിലാണ് ഈ പങ്കാളിത്തം എന്നത് ശ്രദ്ധേയമാണ്.