ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല

ഗോരക്പൂർ. ഉത്തർപ്രദേശിൽ അന്യമതസ്ഥനെ പ്രണയിച്ച ബേൽഘട്ട്  സ്വദേശിയായ  രഞ്ജനയെ വീടുകൾ വാടകകൊലയാളിയെ  കൊണ്ട് തീ വെച്ച്  കൊലപ്പെടുത്തി. പിതാവ് കൈലാഷ് യാദവ്,  സഹോദരൻ അജിത് യാദവ്,  സഹോദരി ഭർത്താവ്  സത്യ പ്രകാശ് യാദവ്,  സഹായി സീതാറാം യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.വാടകക്കൊലയാളി  ഒടുവിലാണ്.  ഈ മാസം 4ന്  ആയിരുന്നു സംഭവം. പകുതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ  തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജനയാണ് കൊല്ലപ്പെട്ടതെന്ന്  സ്ഥിരീകരിച്ചത്. അന്യമതസ്ഥനുമായുള്ള  സ്നേഹ ബന്ധം അവസാനിപ്പിക്കാൻ തയ്യാറാകാതിരുന്ന തിനാലാണ് മകളെ കൊല്ലാൻ 1.5 ലക്ഷം രൂപ നൽകി വരുൺ തിവാരി എന്ന വാടകകൊലയാളിയെ  ചുമതലപ്പെടുത്തിയതെന്ന്  കൈലാഷ് യാദവ് പോലീസിനോട് പറഞ്ഞു. 

മോട്ടോർ സൈക്കിളിൽ രഞ്ജനയെ വിജനമായ സ്ഥലത്ത് കൊണ്ട് പോയി കൈകൾ കെട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീ വെക്കുകയായിരുന്നു.