കാറുകൾക്ക് വൻ ഡിമാൻഡ് :കാത്തിരിപ്പ് നീളുന്നു

കൊച്ചി. ലോക്ക്ഡൗൺ  കഴിഞ്ഞു  ഡിമാൻഡ് ഉയർന്ന കാർ വിപണിയിൽ  ഇപ്പോൾ ഉപഭോക്താക്കൾക്ക് സമയത്ത് കാർ കൊടുക്കാനാകാത്ത സ്ഥിതി. ബുക്കിങ്  അനുസരിച്ച് നിർമാതാക്കളിൽ നിന്ന് കാർ കിട്ടാത്തതിനാൽ ഉപഭോക്താക്കളോട് മറുപടി പറയാൻ ഡീലർഷിപ്പുകൾ വിഷമിക്കുന്നു.

ഏതാണ്ട് എല്ലാ  കമ്പനികളുടെയും മോഡലുകൾക്ക് 2 മാസത്തെയെങ്കിലും കാത്തിരിപ്പുണ്ട്. ഇത് 6മാസവും 8മാസവും വരെ നീളുന്നുണ്ട്. 5 ലക്ഷത്തിലേറെ ബുക്കിങ്ങാന് എല്ലാ കാർ കമ്പനികൾക്കുമായി ഇപ്പോഴുള്ളത്. 

കല്യാണത്തിനോ ടനുബന്ധിച്ച് കാർ വാങ്ങുന്നത് പോലെയുള്ള ഇടപാടുകൾ അനായാസമല്ലാതായിരിക്കുന്നു. മാസങ്ങൾക്ക് മുൻപേ ബുക്ക്‌ ചെയ്താലേ പുതിയ കാർ അലങ്കരിച്ചു കല്യാണത്തിനെത്തിക്കാനാവൂ.