പ്രണയദിനത്തിൽ ഹെലികോപ്റ്റർ സ്വന്തമാക്കി മുംബയിലെ കർഷകൻ


മുംബൈ. തൻറെ ചിരകാല സ്വപ്നമായിരുന്ന ഹെലികോപ്റ്റർ പ്രണയദിനത്തിൽ സ്വന്തമാക്കിയതിന്റെ  സന്തോഷത്തിലാണ് ഭീ വണ്ടിയിൽ നിന്നുള്ള ജനാർദ്ദന ഭോയ്ർ എന്ന കർഷകൻ. 30കോടിയുടെ ഹെലികോപ്റ്റരാണ് അദ്ദേഹം സ്വന്തമാക്കിയത്. ഭീ വണ്ടിയിൽ അദ്ദേഹം ഹെലിപ്പാഡ്  തയ്യാറാക്കിയിട്ടുമുണ്ട്.

കൃഷിക്കാരനായിട്ടായിരുന്നു  ജനാർദ്ദനന്റെ  തുടക്കം. പിന്നീട് കന്നുകാലിവളർത്തലായി. ക്ഷീരോത്പാദന മേഖലയിൽ സാമ്പത്തിക നേട്ടം കൈവരിച്ചു. ബിസിനസ് ആവശ്യങ്ങൾക്ക് ഇന്ത്യയിലെ പല സ്ഥലങ്ങളിലും പോകേണ്ടതുണ്ടെന്നും, സ്വന്തമായി ഹെലികോപ്റ്റർ ഉള്ളത് കൊണ്ട് യാത്ര എളുപ്പമാക്കുമെന്നും  അദ്ദേഹം പറയുന്നു.
keyword:helicopor-farmer