കുമ്പള. കോയിപ്പാടി സ്കൂളിനു സമീപത്തെ യും, മുജിമൂട് ഓവുചാലിന് സമീപത്തെയും മാലിന്യ നിക്ഷേപത്തെക്കുറിച്ച് പഠിക്കാനും, നടപടികൾ സ്വീകരിക്കുന്നതിനുമായി കേരള ഹരിതമിഷൻ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു.
മാലിന്യനിക്ഷേപം അസഹനീയമായതിനെ തുടർന്ന് നാട്ടുകാർ പലതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതേതുടർന്നാണ് വാർഡ് മെമ്പർ സബൂറ പ്രശ്നപരിഹാരത്തിനായി കേരള ഹരിതമിഷനെ സമീപിച്ചത്.
വിഷയം പഠിക്കുന്നതിനായി ഹരിതമിഷൻ ആർ പി നന്ദകുമാർ പ്രദേശം സന്ദർശിച്ചു.വാർഡ് മെമ്പർ സബൂറ, കൊപ്പളം മെമ്പർ ഖഉലത്ത് ബീബി എന്നിവർ ഒപ്പമുണ്ടായിരുന്നു.