ഹജ്ജിന് ഒരുക്കം തുടങ്ങി സൗദി അറേബ്യ

മക്ക. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി സൗദി അറേബ്യ ഒരുക്കങ്ങൾ തുടങ്ങി. സൗദി ആരോഗ്യ  മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഹജ്ജിനുള്ള ക്രമീകരണം നടത്തുന്നത്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രത്യേക മെഡിക്കൽ സംഘം ഇത്തവണയും ഹജ്ജിനുണ്ടാകും. 

തീർത്ഥാടകർക്കായി  പ്രോട്ടോക്കോളും, ചട്ടങ്ങളും ഇതിനായി സൗദി ആരോഗ്യ  മന്ത്രാലയം തയ്യാറാക്കുന്നുണ്ട്.കോവിഡ് സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതിനാൽ കഴിഞ വർഷത്തെ പോലെ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സൗദി ഭരണകൂടം നിർബന്ധിതമാകും. 

വിശദമായ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.കോവിഡ് സാഹചര്യം കണക്കിലെടുത്ത് മെഡിക്കൽ സന്നാഹം ഹജ്ജിന്റെ തുടക്കം മുതൽ അവസാനം വരെ മക്കയിലും, മദീനയിലും വിന്യസിക്കും. ഹജ്ജിന് മുൻപായി സൗദിയിൽ കോവിഡ് വാക്സിനിന്റെ വിതരണം വലിയ തോതിൽ പൂർത്തിയാക്കാനാകുമെന്നും ആരോഗ്യ മന്ത്രാലയം കണക്ക് കൂട്ടുന്നു.