കർഷക സമരം ഗുജറാത്തിൽ ഏശിയില്ല; തദ്ദേശ തിരെഞ്ഞെടുപ്പിൽ ബിജെപിക്ക് ആധിപത്യം

അഹമ്മദാബാദ്. ഗുജറാത്തിൽ നടന്ന മുനിസിപ്പൽ, കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സമ്പൂർണ്ണ ആധിപത്യം. 6 മുനിസിപ്പൽ  കോർപ്പറേഷനുകളിലും ബിജെപി ഭരണം നിലനിർത്തി.കോൺഗ്രസിന് ദയനീയ പരാജയമാണ് നേരിട്ടത്. 

ആം ആദ്മി പാർട്ടിയും, ഉവൈസിയുടെ മജ്‌ലിസ് പാർട്ടിയും വോട്ടുകൾ ഭിന്നിപ്പിച്ചതോടെ ബിജെപി ക്ക് വിജയം എളുപ്പമായി. ഒപ്പം ബിജെപി യുവാക്കൾക്കളെയാണ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. ഇതും വിജയം എളുപ്പമാക്കി.