മൊഗ്രാൽ കെകെപ്പുറം ഗ്രാമസഭ ചേർന്നു

മൊഗ്രാൽ. കുമ്പള ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡ് ഗ്രാമസഭ ഖുത്ത്ബി  നഗർ വായനശാലയിൽ വെച്ച് ചേർന്നു. 2021-22വാർഷിക പദ്ധതി രൂപീകരണവും, 2020-21ലെ വാർഷിക പദ്ധതിയിലെ ഗുണഭോക്ത ലിസ്റ്റിന് സാധൂകരണവും, സാമൂഹ്യ സുരക്ഷാ പെൻഷൻ അംഗീകാരവും, തൊഴിലുറപ്പ് പദ്ധതിയിലെ ആക്ഷൻ പ്ലാൻ  അംഗീകാരവും, ദുരന്ത നിവാരണ പദ്ധതിയുടെ അംഗീകാരം സംബന്ധിച്ചും, കോവിഡ് -19 നിയന്ത്രണങ്ങളെ കുറിച്ചും ചർച്ച നടത്തി. 

യോഗം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ -കെവി യുസുഫ്  ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും, വാർഡ്‌ അംഗവുമായ നാസിർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം യുസുഫ് ഉളുവാർ സംബന്ധിച്ചു.