സർക്കാർ ഭൂമിയിൽ മൊബൈൽ ടവർ നിർമ്മിച് വാടകയ്ക്ക് നൽകും

തിരുവനന്തപുരം. ജനസാന്ദ്രതയേറിയ  പ്രദേശങ്ങളിൽ മൊബൈൽ ടവർ  സ്ഥാപിക്കുന്നതിനുള്ള തടസ്സം നീക്കുന്നതിന്  സർക്കാർ തന്നെ സർക്കാർ ഭൂമിയിൽ മൊബൈൽ ടവർ നിർമിച്ചു വാടകയ്ക്ക്  നൽകാനുള്ള പദ്ധതി മാർഗ്ഗരേഖ തയ്യാറായി. 

പൊതുജനങ്ങളുടെ അഭി പ്രായം  സ്വീകരിച്ചശേഷം മാർഗ്ഗരേഖ അന്തിമമാക്കും. ടവർ നിർമാണ ചുമതല  സർക്കാർ പൊതുമേഖലാ സ്ഥാപനത്തെ ഏല്പിക്കും.