മൊഗ്രാൽ ജിവിഎച്എസ് എസ് കെട്ടിടോദ്ഘാടനം :2 എസ്എസ്എൽസി ബാച്ചുകൾ കൂടി സഹായവുമായി രംഗത്ത്.


മൊഗ്രാൽ. മൊഗ്രാൽ  വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടോദ്ഘാടനം  ആഘോഷമാക്കി മാറ്റാൻ കൂടുതൽ എസ്എസ്എൽ സി ബാച്ചുകൾ സംഘാടക സമിതിയുമായി കൈകോർക്കുന്നു. 

ഉത്ഘാടനത്തോടനുബന്ധിച്ചു വിവിധ പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൻറെ ഫണ്ട് ശേഖരണാർത്ഥത്തിന്റെ ഭാഗമായാണ് പൂർവ്വ വിദ്യാർത്ഥികൾ സഹായഹസ്തവുമായി മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നത്.പൂർവ്വ  വിദ്യാർത്ഥികൾക്ക് പുറമെ വിവിധ സ്ഥാപന ഉടമകളും  പരിപാടിക്ക് വേണ്ടി രംഗത്തുണ്ട്. 

ഇന്നലെ 1991-92,1992-93 എസ്എസ്എൽസി ബാച്ചുകൾ സ്വരൂപിച്ച തുക  സംഘാടകസമിതിക്ക്‌  കൈമാറി. ചടങ്ങിൽ  പൂർവ്വ വിദ്യാർത്ഥികൾക്കൊപ്പം സംഘാടക സമിതി അംഗങ്ങൾ, പി ടി എ, എസ് എം സി ഭാരവാഹികൾ സംബന്ധിച്ചു.keyword:fund,mogral,school,building