സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെ ന്നാവശ്യപ്പെട്ടു 14 എംഎൽഎമാർ ഇന്ന് ഗവർണറെ കാണും. കോൺഗ്രസ് എംഎൽഎ മാരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നുവെങ്കിലും പ്രശ്ന പരിഹാരമായിട്ടില്ല. പ്രധാനമന്ത്രി ഈ മാസം 25ന് പുതുച്ചേരിയിലെത്തുമ്പോൾ മന്ത്രസഭയെ വീഴ്ത്താനാണ് ബിജെപി ശ്രമം.
അതെ സമയം സർക്കാർ പ്രതിസന്ധിയിലാ ണെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന അവകാശവാദം മുഖ്യ മന്ത്രി വി നാരായണസ്വാമി ആവർത്തിച്ചു. വിശ്വാസ വോട്ട് തേടേണ്ടി വന്നാൽ 2 പ്രതിപക്ഷ എംഎൽഎ മാർ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു.