ഫാഷൻ ഗോൾഡ് തട്ടിപ്പ്; നിക്ഷേപകർ പൂക്കോയ തങ്ങളുടെ വീടിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു

തൃക്കരിപ്പൂർ. ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ഒളിവിൽ കഴിയുന്ന  മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീടിന് മുൻപിൽ പണം  നഷ്ടമായ നിക്ഷേപകർ പ്രതിഷേധവുമായി എത്തി. പൂക്കോയ തങ്ങളോട്  നിയമത്തിനു മുന്നിൽ കീഴടങ്ങാൻ കുടുംബാംഗങ്ങൾ നിർദേശിക്കണമെന്നാ  വശ്യപ്പെട്ടായിരുന്നു ഇരുപതില്പരം  നിക്ഷേപകർ സമരം നടത്തിയത്. 

പോലീസെത്തി പ്രതിഷേധക്കാരെ നീക്കി. വിഷയം കുടുംബാഗങ്ങളുമായി ചർച്ച ചെയ്യാമെന്ന് പോലീസ് ഉറപ്പ് നൽകി. പൂക്കോയ തങ്ങളോടൊപ്പം ഇതേ കേസിൽ പ്രതിയായ മകൻ ഹിഷാമും ഒളിവിലാണ്. ഇവരെ പിടിക്കാൻ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് എംസി ഖ മറുദ്ദീൻ ആരോപിച്ചിരുന്നു. കേസിൽ എന്നെ മാത്രം അറസ്റ്റ് ചെയ്തത് രാഷ്രീയ വിരോധത്തിലാണെന്നും ഖമറുദ്ദീൻ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് പോലീസ് നടപടികളിലെ കാലതാമസം വ്യക്തമാകുന്നതും. പൂക്കോയ താങ്കളെ ആരോ സംരക്ഷിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.