റോഡരികിലെ പരസ്യ ബോർഡുകൾ മാറ്റാൻ കോടതി ഇടപെടൽ

കൊച്ചി. ദേശീയപാതയിലും,  പൊതുനിരത്തുകളിലും,നടപ്പാതകളിലുമുള്ള  എല്ലാ  അനധികൃത ആർച്ചുകളും, ബോർഡുകളും, ബാനറുകളും ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി.

തദ്ദേശ സ്ഥാപനങ്ങളും, ദേശീയപാത അതോറിറ്റിയും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമ്പോൾ പോലീസ് മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു. വഴിയോരത്തെ മരങ്ങളിൽ പരസ്യങ്ങളും മറ്റും സ്ഥാപിക്കുന്നതിനായി അടി ഉറപ്പിച്ച ആണികളും നീക്കം ചെയ്യണം. മരങ്ങൾക്കും ജീവനുണ്ടെന്ന് കോടതി ഓർമിപ്പിച്ചു.

അനധികൃത ബോർഡുകളും, പരസ്യ ബോർഡുകളും നീക്കംചെയ്യാൻ നിർദേശിക്കണമെന്നാ  വശ്യപ്പെടുന്ന ഒരുകൂട്ടം ഹർജികൾ തീർപ്പാക്കി കൊണ്ടാണ് ഡിവിഷൻ ബെഞ്ച്ന്റെ  ഉത്തരവ്.