'ഇന്ധനവില വര്‍ധനവിന്റെ ഉത്തരവാദി കേന്ദ്രം', സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി


ആലപ്പുഴ: ഇന്ധന വില കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്, കേരള സര്‍ക്കാര്‍ ഇതുവരെ ഒരു ഇന്ധനികുതിയും വര്‍ധിപ്പിച്ചിട്ടില്ലെന്നും നികുതി വര്‍ധിപ്പിച്ചത് കേന്ദ്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

നികുതി വര്‍ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണ്. അതുകൊണ്ട് ഇന്ധനവില വര്‍ധനവിന്റെ ഉത്തരവാദി കേന്ദ്രമാണ്. അത് അവര്‍ തന്നെ ഏറ്റെടുത്തേ തീരൂ.. അദേഹം കൂട്ടിച്ചേര്‍ത്തു.