ന്യൂഡൽഹി. ടോൾ ബൂത്തുകളിൽ യാത്ര ചെയ്യുന്നതിന് തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ഫാസ്ടാഗ് നിർബന്ധം. ഇല്ലാത്തവർക്ക് ഇരട്ടി ടോൾ നൽകേണ്ടിവരും.
തിങ്കളാഴ്ച രാത്രി മുതൽ ദേശീയപാതയിലെ ടോൾ ബൂത്തുകളുള്ള എല്ലാ ലൈനുകളും ഫാസ്ടാഗ് ലൈൻ നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ മാർഗത്തിലുള്ള പണമിടപാട്, കാത്തിരിപ്പ് സമയം കുറയ്ക്കൽ, ഇന്ധന ഉപയോഗം കുറയ് ക്കൽ തുടങ്ങിയവ ഇതിലൂടെ പരിഹാരമാകുമെന്നും മന്ത്രാലയം അറിയിച്ചു.