ഉത്തരേന്ത്യയിൽ കർഷകർ ദേശീയ- സംസ്ഥാന പാതയിൽ വഴി തടഞ്ഞു, ഗതാഗതം തടസ്സപ്പെട്ടു.ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തിവരുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ  ഭാഗമായുള്ള റോഡ് ഉപരോധസമരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.

പഞ്ചാബ്, ഹരിയാന, ഉത്തരാഞ്ചൽ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കർഷകർ ദേശീയ- സംസ്ഥാന പാതയിൽ വഴിതടഞ്ഞ് പ്രതിഷേധിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച വഴിതടയൽ ഉച്ചയ്ക്ക് 3 മണി വരെ തുടർന്നു.

ഉപരോധത്തിന്റെ  ഭാഗമായി സംസ്ഥാന സർക്കാറുകൾ കനത്ത സുരക്ഷാ  സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനിടെ സമരം ചെയ്യുന്ന കർഷകർക്കെതിരെ  പ്രതികാര  നടപടികളുമായി ബിജെപി സർക്കാറുകൾ രംഗത്ത് വന്നു. കർഷകർക്ക് പാസ്പോർട്ട് നൽകിയില്ലെന്നും, ആയുധ ലൈസൻസ് നൽകിയില്ലെന്നും, ബാങ്ക് വായ്‌പ  അനുവദിക്കില്ലെന്നുമാണ് ഉത്തരാഖണ്ഡ്, ബീഹാർ സർക്കാറുകളുടെ നിലപാട്.
keyword:farmers,protest