കർഷക പ്രക്ഷോഭം 75ദിവസം പിന്നിട്ടു : കേന്ദ്രവും, കർഷകരും ഉറച്ചു തന്നെ

ന്യൂഡൽഹി. രാജ്യതലസ്ഥാനം സ്തംഭിപ്പിച്ച കർഷക സമരം 75 ദിവസം പിന്നിട്ടു. കാർഷിക നിയമം പിൻവലിക്കുന്ന വിഷയം സർക്കാരിൻറെ പരിഗണനയിലില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യസഭയിൽ വ്യക്തമാക്കിയതോടെ രാജ്യമെങ്ങും  കിസാൻ  പഞ്ചായത്തുകൾ സംഘടിപ്പിച്ച്  പ്രക്ഷോഭം കടുപ്പിക്കാൻ  കർഷകരും തയ്യാറെടുക്കുന്നു. 

കർഷക സംഘടനകൾ ഭാരത് ബന്ദ് അടക്കമുള്ള സമര പരിപാടികളും ആലോചിക്കുന്നുണ്ട്. അദാനി - അംബാനി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള പ്രചാരണവും ഊർജിതമാക്കും. വിവിധ സമരപരിപാടികൾ വരും  ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു.