പോരാട്ട വീഥിയിൽ രക്തസാക്ഷിത്വം വഹിച്ച കർഷക സമര യോദ്ധാക്കൾക്ക് ശ്രദ്ധാഞ്ജലിയുമായി കേരള സാംസ്കാരിക പരിഷത്ത്.

 


നീലേശ്വരം:കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന സമിതി ഫെബ്രുവരി.   നാലു മുതൽ പതിനാല് വരെ ഡെൽഹി കർഷക സമര ഭൂമിയിൽ ജീവൻ പൊലിഞ്ഞു വീണ രക്തസാക്ഷികളെ സ്മരിച്ച് "ധീര രക്തസാക്ഷിത്വം വരിച്ച കർഷക സമര യോദ്ധാക്കൾക്ക്‌ ശ്രദ്ധാജ്ഞലി "എന്ന പരിപാടി പതിനാല് ജില്ലകളിൽ സംഘടിപ്പിക്കും. കർഷക ഐക്യദാർഢ്യ ഗാന്ധിയൻ സത്യഗ്രഹം, ചർച്ചാ സമ്മേളനം , ചിത്രമെഴുത്തു കൂട്ടായ്മ, ധർമ്മ നിരപേക്ഷ കുടുംബ കൂട്ടായ്മകൾ തുടങ്ങി പ്രമുഖ സാംസ്കാരിക നേതാക്കൾ പങ്കുചേരുന്ന പ്രതിഷേധത്തിന്റെ മലയാള സംഗമം സാംസ്കാരിക സായാഹ്നം എന്നിവ നടക്കും എന്ന് കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെരീഫ് ഉള്ളത്ത്, ജനറൽ സെക്രട്ടറി മൂസ പാട്ടില്ലത്ത്, സംസ്ഥാന വൈസപ്രസിഡന്റ് ജോൺസൺ ചെത്തിപുഴ, ഗാന്ധി മിത്ര സംസ്ഥാന സെക്രട്ടറി  ഡോ.ടീ. എം  സുരേന്ദ്രനാഥ്. നഗരസഭ കൗൺസിൽ പ്രതിപക്ഷ നേതാവ് ഇ. സജീർ എന്നിവർ അറിയിച്ചു.   കാസർഗോഡ് ജില്ലയിലെ നീലേശ്വരം ഗാന്ധി  സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ നടത്തി സംസ്ഥാന തല പരിപാടികൾകൾക്ക്‌ തുടക്കമാവും. ഇതോട്കൂടി കാർഷിക ഇന്ത്യ യുടെ ഭാവി ദേശീയ സെമിനാർ നടത്തും.. പ്രമുഖ വിദഗ്ദരായ കൃഷി ശാസ്ത്ര മേലയിൽ നിന്നുള്ളവർ സംബന്ധിക്കും.


keyword :farmers ,protest,nileshwaram