കർഷക പ്രക്ഷോഭം :18ന് കർഷകരുടെ തീവണ്ടി തടയൽ

ന്യൂഡൽഹി. കർഷക പ്രക്ഷോഭം ശക്തമാകുന്ന തിൻറെ ഭാഗമായി സംയുക്ത കിസാൻ മാർച്ച ഈ മാസം 18ന് 4 മണിക്കൂർ തീവണ്ടികൾ തടയും. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാലു വരെയാണ് സമരം.

പാർലമെൻറിൽ കാർഷിക നിയമങ്ങൾ ന്യായീകരിച്ചു പ്രസംഗിച്ച പ്രധാനമന്ത്രിക്ക്‌  മറുപടിയുമായി പതിനാറിന് എല്ലാ ഗ്രാമങ്ങളിലും പൊതുയോഗങ്ങൾ വിളിച്ചുചേർക്കും. കർഷക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

റോഡ് ഉപരോധം വിജയകരമായതിനെ  തുടർന്ന് രാജ്യവ്യാപക പ്രക്ഷോഭം ഊർജ്ജിതമാക്കുമെന്ന്  കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. രാജ്യമെമ്പാടുമുള്ള മഹാ പഞ്ചായത്തുകൾക്ക് ശേഷം 40 ലക്ഷം ട്രാക്ടറുകളുമായി ദേശീയറാലി  സംഘടിപ്പിക്കുമെന്നും   കർഷക നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.