കോവിഡ് പരിശോധന 4 തവണ; പ്രവാസികൾക്ക് യാത്ര ദുരിതമാകുന്നു

ദുബായ്. ഇന്ത്യയിലേക്കുള്ള പുതിയ  യാത്രാനിബന്ധനകൾ പ്രവാസികൾക്ക് ഇരട്ട പ്രഹരമായി. യുഎഇയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടുമ്പോൾ 72 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് ഫലം കൈയ്യിലുണ്ടായിരിക്കണം  എന്നതാണ് പുതിയ ചട്ടം. ഇത് പ്രകാരം യുഎഇ യിൽ 150ദിർഹം (ഏകദേശം 3000രൂപ )നൽകി കോവിഡ് പരിശോധന നടത്തണം. നാട്ടിലെത്തിയാൽ വിമാനത്താവളത്തിൽ തന്നെ 1800 രൂപ ചിലവിട്ട് വീണ്ടും പരിശോധന നടത്തണം.ഇത് 72  മണിക്കൂറിനുള്ളിലെ  തന്നെ രണ്ടാമത്തെ പരിശോധനയെന്ന് ചുരുക്കം. 

നാട്ടിലെത്തി 7ദിവസം കഴിഞ്ഞാൽ വീണ്ടും പരിശോധന നടത്തണം.  കുറച്ചു ദിവസങ്ങൾക്കു ശേഷം തിരിച്ചു ദുബായിൽ  പോകുമ്പോൾ  വീണ്ടും പരിശോധന നടത്തണം.ഇത് പ്രവാസികളെ സംബന്ധിച്ചെടുത്തോളം ഏറെ ദുരിതമാവുന്നുവെന്ന്  പ്രവാസികൾ  പറയുന്നു.