ജില്ലയിൽ കാട്ടാനകളുടെ ശല്യം വർധിച്ചു: കോടി കളുടെ സംരക്ഷണ പദ്ധതിയുമായി ജില്ലാഭരണകൂടം.കാസറഗോഡ്. കാട്ടാനകളുടെ ശല്യത്താൽ പൊറുതിമുട്ടുന്ന ജില്ലയിലെ കർഷകർക്കായി 3.5 കോടിയുടെ സംരക്ഷണ പദ്ധതിയുമായി ജില്ലാഭരണകൂടം.

പദ്ധതികളുടെ പ്രാരംഭ നടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. കാസർഗോഡ് താലൂക്ക് ഓൺലൈൻ പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ അതാത് പ്രദേശത്തെ അനുമതിയുള്ളവർക്ക് വെടിവെച്ച് കൊല്ലാമെന്നും കളക്ടർ പറഞ്ഞു.


keyword:elephant,issue