യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ള്‍ പു​ന​പ​രി​ശോ​ധി​ക്കും: മു​ല്ല​പ്പ​ള്ളി


കൊ​ച്ചി: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ള്‍ പു​ന​പ​രി​ശോ​ധി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്തെ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ ആ​യി​ര​ക്ക​ണ​ക്കി​ന് പു​റം​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്.

പി​എ​സ്‌സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​ജ​വാ​ഴ്ച​യു​ടെ കാ​ല​ത്തു​പോ​ലും ന​ട​ക്കാ​ത്ത രീ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.keyword:election.udf