പിണറായിയെ നേരിടാൻ ഡോ.ഷമാ മുഹമ്മദിനെ ഇറക്കാൻ കോൺഗ്രസ്‌.കോഴിക്കോട്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഐപി മണ്ഡലങ്ങളിലൊക്കെ മത്സരം കടു പ്പിക്കാൻ സ്ഥാനാർഥികളെ തേടി മുന്നണികൾ. 

തുടർ ഭരണം ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനെ  നേരിടാൻ കോൺഗ്രസ് പരിഗണിക്കുന്നത് എഐസിസി മാധ്യമവക്താവ്   ഡോക്ടർ ഷമാ മുഹമ്മദിനെയാണ്. ധർമ്മടം പോലൊരു സിപി എം സുരക്ഷിത മണ്ഡലത്തിൽ നാട്ടുകാരനായ പിണറായി വിജയൻ എന്ന കരുത്തനെ  തോൽപ്പിക്കാനാകുമെന്ന് കോൺഗ്രസ്‌ കരുതുന്നില്ലെങ്കിലും ശക്തമായ ഒരു മത്സരം കാഴ്ച വെക്കണമെന്ന ആഗ്രഹം യുഡിഎഫ് പ്രവർത്തകർക്കുണ്ട്. അത് കൊണ്ട് തന്നെയാണ് ഷമാ മുഹമ്മദ്നേയും, കെഎസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട്‌ വി പി അബ്ദുൽ റഷീദിനെയും ഇവിടെ പരിഗണിക്കുന്നത്. 

കോൺഗ്രസ്‌, ലീഗ് വിഐ പി  മണ്ഡലങ്ങളിലും ഇതേ തന്ത്രമാണ് എൽഡിഎഫും   പ്രയോഗിക്കുക. ബിജെപിയും വലിയ തോതിലുള്ള രാഷ്ട്രീയ തന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നത്. ജേക്കബ് തോമസ് അടക്കമുള്ളവർ പാർട്ടിയിലെത്തിയത് ബിജെപിക്ക്‌  പ്രതീക്ഷ നൽകുന്നുണ്ട്. ഇതിനകം തന്നെ ബിജെപിക്ക് ക്രൈസ്തവ നേതാക്കളുടെ  പിന്തുണ നേടാനും കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഇരുമുന്നണികളെയും  മടുത്ത ജനങ്ങൾ ബിജെപിയെ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നഡ്ഡ ഇന്നലെ പറയുകയും ചെയ്തു.
keyword:election,2021,