മൊഗ്രാൽ വലിയനാങ്കി റോഡിൽ വഴിമുടക്കി വൈദ്യുതി തൂൺ.മൊഗ്രാൽ. മൊഗ്രാൽ  കൊപ്രബസാർ ഹെൽത്ത് സെൻററിന്  സമീപത്തുകൂടി വലിയ നാ ങ്കിലേക്കുള്ള  റോഡിന് നടുവിൽ വഴിമുടക്കി  വൈദ്യുതി തൂൺ. 

റോഡ് വീതി കൂട്ടുമ്പോൾ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതാണ് തൂൺ ഇപ്പോൾ  നടുറോഡിലായിപ്പോയത്. 

വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പറോടും, വൈദ്യുതി വകുപ്പ് കുമ്പള സെക്ഷൻ  അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

keyword:electric,post,issue