മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപിയില്‍; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും


മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപിയിലേക്ക്. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'ലോകത്തിന്റെ മുന്നില്‍ കേരളത്തിന്റെ യശസ് ഉയര്‍ത്തിയ മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരും. മെട്രോമാന്‍ ഇനിമുതല്‍ ബിജെപിക്കൊപ്പമുണ്ടാകും,' സുരേന്ദ്രന്‍ പറഞ്ഞു.

കെ.സുരേന്ദ്രന്‍ നയിക്കുന്ന 'വിജയയാത്ര'യില്‍ ശ്രീധരന്‍ പങ്കെടുക്കും. 'ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടികള്‍ക്കൊന്നും കേരളത്തെ നേരെയാക്കാന്‍ പറ്റില്ല. ബിജെപി ജയിച്ചാല്‍ കേരളത്തിനു അനുകൂലമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പ്രത്യേകിച്ച്‌ തൊഴില്‍ നല്‍കുന്ന കാര്യത്തില്‍. ബിജെപി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഏത് മണ്ഡലമാണെന്ന് ബിജെപി തീരുമാനിക്കും,' ശ്രീധരന്‍ പറഞ്ഞു.