ശമ്പളപരിഷ്കരണ റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ച് ഉത്തരവിറക്കണം : ഡോ. എം കെ മുനീർ എം. എൽ .എ

കാസർകോഡ്: ശമ്പളപരിഷ്കരണ റിപ്പോർട്ടിലെ പ്രതിലോമകരമായ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് ജീവനക്കാർക്ക്  അർഹമായ ആനുകൂല്യങ്ങൾ അനുവദിച്ചു കൊണ്ട് മാത്രമേ  ശമ്പളപരിഷ്കരണം നടപ്പാക്കാവൂ  എന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ സാഹിബ് പ്രസ്താവിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന സിവിൽ സർവീസ് സംരക്ഷണ യാത്രയുടെ ഉദ്ഘാടനം കാസർകോട്  കലക്ടറേറ്റിനു മുന്നിൽ വച്ച് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാഥാക്യാപ്റ്റൻ എസ് ഇ യു സംസ്ഥാന പ്രസിഡൻറ് എ എം അബൂബക്കറിന്  പതാക കൈമാറി. എസ്ഇ യു സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ മുഖ്യ പ്രഭാഷണം നടത്തി. എൻ.എ നെല്ലിക്കുന്ന് എംഎൽഎ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി. അബ്ദുള്ള,  തുടങ്ങിയവർ പ്രഭാഷണം നടത്തി. എസ് ഇ യു സംസ്ഥാന ജനറൽ സെക്രട്ടറി സിബി മുഹമ്മദ് പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. ലത്തീഫ് പാണലം, മുഹമ്മദ്‌ കുട്ടി മാസ്റ്റർ, എൻ പി സൈനുദ്ദീൻ,

എസ്ഇ യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം,ടി.കെ. അൻവർ,എസ്.ഇ യു കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട, ട്രഷറർ സിയാദ് പി തുടങ്ങിയവർ സംസാരിച്ചു..എസ്ഇ യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒ എം ഷഫീഖ് സ്വാഗതവും ജാഥ ഡയറക്ടർ ആമിർ കോഡൂർ നന്ദിയും പറഞ്ഞു ഹംസ മന്ദലാംകുന്ന് എസ് സീനിയർ വൈസ് പ്രസിഡൻറ്, എം എ സത്താർ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട്, സലാം കരുവാറ്റ സംസ്ഥാന സെക്രട്ടറി, റാഫി പോത്തൻകോട് സംസ്ഥാന സെക്രട്ടറി, വി.ജെ സലിം സംസ്ഥാന,സെക്രട്ടറി  എം മുഹമ്മദാലി, അമീർ കോടൂർ, അബ്ദുൽബഷീർ കെ, അഷറഫ് മാണിക്യം, സലിം ആലുക്കൽ, സുഹൈലി ഫാറൂഖ്,തുടങ്ങിയവർ സ്ഥിരാംഗങ്ങളാണ്. യാത്ര ഫെബ്രുവരി 19ന് സെക്രട്ടറിയേറ്റിനു മുൻപിൽ സമാപിക്കും.