ഡോ. കഫീൽ ഖാനെ വിടാതെ യുപി പോലീസ്.ഗോരക്പൂർ. ശിശുരോഗ വിദഗ്ധൻ ഡോക്ടർ കഫീൽ ഖാനെ യുപി പോലീസ് സ്ഥിരം  ക്രിമിനൽ കുറ്റവാളികളുടെ പട്ടികയിൽപെടുത്തി. ഗോരക്പൂരിലെ ക്രിമിനൽ പശ്ചാത്തലമുള്ള 80 പേർക്കൊപ്പമാണ് ഡോക്ടർ കഫീൽ ഖാന്റെ  പേരും ചേർത്തത്.

കഴിഞ്ഞ വർഷം ജൂൺ 18ന് തന്നെ കഫീൽഖാനെ  പോലീസ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയതാണെന്ന്  സർക്കാർ വിശദീകരണം. സിഎഎ സമരത്തിൻറെ ഭാഗമായി രാജ്യ വിരുദ്ധ പ്രസംഗം നടത്തിയെന്നാരോപിച്ച് 2020 ൽ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിച്ചപ്പോൾ കൂടുതൽ വകുപ്പ് ചുമത്തി വീണ്ടും ജയിലിട്ടു. തുടർന്ന് അലഹബാദ് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്.

keyword:dr,kafeel,khan,issue