ഡി ആർ ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

മൊഗ്രാൽ : ഡീൽ റൈറ്റ് ഓൺ ലൈൻ ബിസിനസ്സ് ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ ഡി ആർ ഗ്രൂപ്പ്‌ ചെയർമാൻ ബിലാൽ അഷ്റഫിന് നൽകിയാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ ഡി ആർ ഗ്രൂപ്പ്‌ മാനേജർ ബാത്തിഷ, ബിലാൽ, സഹദ്,  ശിഹാബ്, നാസ് എന്നിവർ സംബന്ധിച്ചു.