രാമക്ഷേത്രത്തിനായി സംഭാവന പിരിച്ച് കോൺഗ്രസ് പോഷകസംഘടനയായ എൻഎസ് യുവും

ന്യൂഡൽഹി. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സംഭാവന പിരിക്കുന്ന കോൺഗ്രസ് വിദ്യാർത്ഥി സംഘടന എൻ എസ് യു വിന്റെ   രാജസ്ഥാൻ ഘടകത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്ത്. പാർട്ടിയുടെ അടിസ്ഥാനാ  ശയങ്ങളിൽ ചർച്ച വേണ്ട തിൻറെ അനിവാര്യത വ്യക്തമാക്കുന്നതാണ് ഇതെന്ന് മനീഷ് തിവാരി അഭിപ്രായപ്പെട്ടു.

എന്നാൽ, ക്ഷേത്ര  ത്തിനായി ഒരു തരത്തിലുള്ള ദേശീയ പ്രചാരണവും നടത്തുന്നില്ലെന്ന് എൻഎസ്‌യു ദേശീയ പ്രസിഡണ്ട് നീരജ് കുന്ദൻ ഇതിനോട് പ്രതികരിച്ചു. രാമക്ഷേത്രത്തിന്റെ  പേരിൽ ആർഎസ്എസും, ബിജെപിയും നടത്തുന്ന കൊള്ള തുറന്നുകാട്ടാനുള്ള പ്രതീകാത്മക പ്രതിഷേധമായിരുന്നു രാജസ്ഥാൻ എൻഎസ്‌യു വിൻറെ പ്രചരണ പരിപാടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയും, എബിവി പി യും വിദ്യാർത്ഥികളെ കൊള്ളയടിക്കുകയാ  ണെന്ന് ചൂണ്ടിക്കാട്ടിയാണ് രാമക്ഷേത്രത്തിന് ഒരു രൂപ നൽകൂ എന്ന  പ്രചരണ പരിപാടിക്ക്  എൻഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അഭിഷേക് ചൗധരി ജയ്പൂരിൽ തുടക്കംകുറിച്ചത്.ഇതാണ് മനീഷ് തിവാരിയെ ചൊടിപ്പിച്ചത്.