മൊഗ്രാൽ പുത്തൂർ : പ്രസവാനന്തരം യുവതി കോവിഡ് ബാധിച്ച് മരണപ്പെട്ടു. മൊഗ്രാൽ പുത്തൂർ കുന്നിൽ സ്വദേശിനി, മൊയ്തു-മറിയുമ്മ ദമ്പതികളുടെ മകളായ ഫാത്തിമത്ത് നൗഷീന (30)യാണ് മരിച്ചത്. പ്രസവ ശേഷം ന്യൂമോണിയയും കോവിഡും ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ചമുമ്പ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. പരിശോധനയില്‍ ന്യൂമോണിയയും കോവിഡ് പോസിറ്റീവും സ്ഥിരീകരിച്ചിരുന്നു. അസുഖം കൂടുതലായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മയ്യത്ത് കുന്നില്‍ ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. അബ്ദുല്ല, ഐസ എന്നിവര്‍ മറ്റു മക്കളാണ്. ഭർത്താവ്:ഷാഫി, സഹോദരങ്ങള്‍: ബുഷ്റ, ഷബാന.