ലഹരി ഉപയോഗം തടയാൻ പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ലഹരി വിമുക്തമാക്കാൻ ക്യാമ്പസ്‌ പോലീസ് യൂണിറ്റ് ഉൾപ്പെടെ പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക്‌  ഹൈക്കോടതി നിർദേശം. മൂന്നുമാസത്തിനകം നിർദ്ദേശങ്ങൾ നടപ്പിലാക്കണം.

സ്കൂൾ, കോളേജ് പരിസരത്ത് ലഹരി വിൽപന പോലീസ് തടയണം. വിൽപ്പനക്കാരെ കുറിച്ചുള്ള വിവരം സ്കൂൾ, കോളേജ് അധികൃതരും, സമീപവാസികളും, സന്നദ്ധസംഘടനകളും പോലീസിനെ അറിയിക്കണം. ഹൈക്കോടതി നിർദ്ദേശിച്ചു.

ലഹരിയുടെ കണ്ണികളും കണ്ടെത്തണം. പോലീസ് ഇൻറലിജൻസ് റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ നിരീക്ഷണ, നിയമപാലന സംവിധാനം വേണം. സംസ്ഥാനത്തെ ലഹരിമരുന്ന് ഉപയോഗം  വർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തി റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ എൻ  രാമചന്ദ്രൻ എഴുതിയ കത്തിന്റെ  അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ്എസ് മണികുമാർ,ജസ്റ്റിസ് എ എം ഷഫീഖ്   എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്ന്റെ  നിർദ്ദേശങ്ങൾ.