കമ്പിവില വർദ്ധന : നിർമാണ മേഖല പ്രതിസന്ധിയിൽ

തൃശൂർ. നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി കമ്പി  വില കുത്തനെ കൂടി. വിലയിൽ 40 ശതമാനത്തിലേറെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മുൻകൂറായി പണികൾ  ടെൻഡറെടുത്ത   കരാറു കാരാണ് ഇപ്പോൾ വലിയ പ്രതിസന്ധിയിലായിരിക്കുന്നത്

കോവിഡ് -ലോക്ക്ഡൗൺ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചു പോക്ക്  മൂലം നിർമാണ പ്രവർത്തനങ്ങളോന്നും നടന്നിരുന്നില്ല. ഒക്ടോബർ, നവംബർ മാസങ്ങളാണ് മുടങ്ങിക്കിടന്നിരുന്ന പണികൾ പുനരാരംഭിച്ചത്. അപ്പോഴേക്കും ദിവസമെ  ന്നോണം നിർമ്മാണ സാമഗ്രികകളുടെ വിലകൾ ഉയർന്നു തുടങ്ങി.

കമ്പി വില കിലോയ്ക്ക് 50 രൂപയായിരുന്നത് ഇപ്പോൾ 76 രൂപയായി. കരാറുകൾ ഏറ്റെടുത്ത നിർമ്മാതാക്കൾക്ക് കനത്ത നഷ്ടം സഹിക്കേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഈ അവസ്ഥയിൽ പുതിയ കരാറുകൾ ഏറ്റെടുക്കുന്നതിൽ നിന്ന് പലരും പിന്തിരിഞ്ഞുട്ടുമുണ്ട്. ഇത് നിർമാണ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.