എസ്ഡിപിഐ പ്രവർത്തകർ നടത്തിയ ബക്കറ്റ് പിരിവിനെ ചോദ്യം ചെയ്തതുമായി ബന്ധപെട്ട് ചേർത്തല വയലാറിൽ ഉണ്ടായ സംഘർഷത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. രാഹുൽ ആർ കൃഷ്ണ എന്ന നന്ദുവാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് സംഘർഷാ വസ്ഥ നിലനിക്കുന്നുണ്ട്. സംഘർഷത്തിൽ 3 എസ്ഡിപിഐ പ്രവർത്തകർക്കും, 3 ആർഎസ്എസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ഒരു എസ്ഡിപിഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. പ്രദേശം പോലീസ് വലയത്തിലാണ്.