ഫ്രണ്ട്സ് തായലങ്ങാടി ക്രിക്കറ്റ്‌ ടൂർണമെന്റിൽ നുസ്രത്ത് ചൗക്കി ചാമ്പ്യൻമാർ

കാസർഗോഡ് : ഫ്രണ്ട്സ് തായങ്ങാടിയുടെ  9 അംഗ അണ്ടർ ആം ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഈവെനിംഗ് ഫ്രെണ്ട്സ് അണങ്കൂർ  ടീമിനെ പരാജയപ്പെടുത്തി നുസ്രത്ത് ചൗക്കി ചാമ്പ്യന്മാരായി. ശനി - ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങളിൽ മുപ്പത്തി രണ്ട് ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് മുഖ്യാഥിതി മൊയ്‌തീൻ കമ്പിളി ട്രോഫി നൽകി. ശംസുദ്ദീൻ ഭായിക്കര ക്യാഷ് അവാർഡും നൽകി. രണ്ടാം സ്ഥാനം നേടിയ ഈവെനിംഗ് ഫ്രെണ്ട്സ് അണങ്കൂർ ന്  കൗൺസിലർ മുഹമ്മദ്‌ കുഞ്ഞി തായലങ്ങാടി ട്രോഫിയും ഹമീദ് മസ്ദാ ക്യാഷ് അവാർഡും വിതരണം ചെയ്തു.